പ്രളയം; പഴശി ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ സൈന്യത്തിന്റെ സഹായം തേടും

single-img
7 August 2012

പ്രളയം മൂലം കരകവിഞ്ഞൊഴുകുന്ന പഴശി ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ സൈന്യത്തിന്റെ സഹായം തേടിയേക്കും. ഡാമിലേക്ക് വെള്ളം ഒഴുകിയെത്തുന്ന ഉള്‍വനങ്ങളില്‍ വീണ്ടും ഉരുള്‍പൊട്ടലുണ്ടാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കുന്നത്. സൈന്യത്തിലെ എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ സേവനമാകും തേടുക. ഡാമിലെ 16 ഷട്ടറുകളില്‍ 9 എണ്ണം മാത്രമാണ് തുറക്കാനായത്. ഏഴ് ഷട്ടറുകള്‍ തുറക്കാനുള്ള ശ്രമങ്ങള്‍ പാഴാവുകയായിരുന്നു. ജലവിഭവവകുപ്പ് എന്‍ജിനീയര്‍മാര്‍ ഷട്ടറുകള്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഡാം കരകവിഞ്ഞതിനെ തുടര്‍ന്ന് നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്.