ദൈവാലയാക്രമണം: നൈജീരിയയില്‍ 19 മരണം

single-img
7 August 2012

തെക്കന്‍ നൈജീരിയയിലെ കോജി സ്റ്റേറ്റില്‍ തോക്കുധാരികള്‍ ദൈവാലയം ആക്രമിച്ച് പാസ്റ്റര്‍ ഉള്‍പ്പെടെ 19 പേരെ കൊലപ്പെടുത്തി. ഒകീനിലെ ഡീപ്പര്‍ ലൈഫ് ബൈബിള്‍ ചര്‍ച്ചിന്റെ വക ആരാധനാലയത്തില്‍ തിങ്കളാഴ്ചയാണ് ഒരു സംഘം തോക്കുധാരികള്‍ ആക്രമണം നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. കലാഷ്‌നിക്കോവ് റൈഫിളുകളുമായി എത്തിയ സംഘം വിശ്വാസികളുടെ നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു.നിരവധി പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ലഫ്റ്റനന്റ് കേണല്‍ ഗബ്രിയേല്‍ ഒലോറുന്യോമി അറിയിച്ചു. ദൈവാലയാക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.