ഇടതു പ്രതിനിധി സംഘവും നെല്ലിയാമ്പതി സന്ദര്‍ശിച്ചു

single-img
7 August 2012

എസ്റ്റേറ്റുകളുടെ പാട്ടക്കരാര്‍ പ്രശ്‌നത്തില്‍ വിവാദം പുകയുന്ന നെല്ലിയാമ്പതിയില്‍ ഇടതു നേതാക്കളും സന്ദര്‍ശനം നടത്തി. പാലക്കാട് ജില്ലയിലെ ഇടതു എംഎല്‍എമാരായ എം. ചന്ദ്രന്‍, വി. ചെന്താമരാക്ഷന്‍, എം. ഹംസ, കെ.എസ്. സലീഖ, കെ.വി. വിജയദാസ്, സിപിഎം ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രന്‍, കര്‍ഷകസംഘം ജില്ലാസെക്രട്ടറി പി.കെ. സുധാകരന്‍ എന്നിവരടങ്ങിയ സംഘമാണു നെല്ലിയാമ്പതിയിലെത്തിയത്.