മേരി കോംമിന് മെഡലുറച്ചു

single-img
7 August 2012

വനിതാവിഭാഗം ബോക്‌സിംഗില്‍ ഇന്ത്യയുടെ മേരി കോം മെഡലുറപ്പിച്ചു. ഒളിമ്പിക്‌സില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ വനിതാവിഭാഗം ബോക്‌സിംഗില്‍ സ്വര്‍ണം നേടുകയാണ് ഈ മണിപ്പൂരുകാരിയുടെ ലക്ഷ്യം. ടുണീഷ്യയുടെ മറോവാ രഹാലിയെ ഏകപക്ഷീയമായി തകര്‍ത്തുകൊണ്ടാണു മേരി സെമിയില്‍ പ്രവേശിച്ചത്. ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രിട്ടന്റെ നിക്കോളാ ആഡംസാണു സെമിയില്‍ മേരിയുടെ എതിരാളി. പുരുഷവിഭാഗം ഡിസകസ് ത്രോയില്‍ വികാസ് ഗൗഡ ഫൈനലില്‍ കടന്നിട്ടുണ്ട്.