കോഴിക്കോട്ട് വന്‍ തീപിടുത്തം

single-img
7 August 2012

കോഴിക്കോട് നഗരത്തില്‍ വീണ്ടും വന്‍ തീപിടുത്തം. രണ്ടാം ഗെയിറ്റിന് സമീപത്തുള്ള റഹ്മത്ത് ഹോട്ടലിനു പിന്നിലുള്ള മേഘാ ഹോം അപ്ലയന്‍സിന്റെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. രണ്ട് കടകള്‍ പൂര്‍ണമായും മൂന്ന് കടകള്‍ ഭാഗികമായും കത്തി നശിച്ചു. പത്തോളം കടകള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. മേഘാ ഹോം അപ്ലയന്‍സ് ഗോഡൗണും അതിന്റെ മുകളിലെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന മസാക്ക ഇന്റീരിയര്‍ ഡിസൈനറുമാണ് പൂര്‍ണമായും കത്തിയത്. തൊട്ടടുത്തുള്ള റഹ്മത്ത് ഹോട്ടലും രാജാ ഹെയര്‍ കട്ടിംഗ് സലൂണും ലീനസ് ഡ്രെസ്സസും ഭാഗികമായി കത്തി. പുലര്‍ച്ച 1.45ഓടെയാണ് തീപിടുത്തമുണ്ടായത്. റഹ്മത്ത് ഹോട്ടലിന്റെ അടുക്കളയോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് മേഘ ഹോം അപ്ലയന്‍സിന്റെ ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നത്.