ഗണേഷ്‌കുമാര്‍ മന്ത്രിസ്ഥാനം രാജിവയ്ക്കണം: കേരള കോണ്‍ഗ്രസ്-ബി

single-img
7 August 2012

കേരള കോണ്‍ഗ്രസ് (ബി) ടിക്കറ്റില്‍നിന്ന് മത്സരിച്ച് എംഎല്‍എയും മന്ത്രിയുമായശേഷം പാര്‍ട്ടി ചെയര്‍മാന്‍ അടക്കമുള്ളവരെ ആക്ഷേപിക്കുന്ന മന്ത്രി ഗണേഷ്‌കുമാര്‍ സ്ഥാനം രാജിവച്ച് രാഷ്ട്രീയ മാന്യത കാണിക്കണമെന്ന് ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമായ തടത്തിവിള രാധാകൃഷ്ണന്‍, കെടിയുസി-ബി ജില്ലാ ജനറല്‍ സെക്രട്ടറി കരിക്കോട് ദിലീപ്കുമാര്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് പുറത്തായ ചിലര്‍ കടലാസ് സംഘടന രൂപീകരിച്ച് സംഘടനയെ വെല്ലുവിളിച്ചാല്‍ അതിനെ പുഛത്തോടെ കണക്കാക്കും. ഒരു യോഗം പോലും കൂടാന്‍ ആളില്ലാത്തവരായ ഇത്തരക്കാരെ ജനം അംഗീകരിക്കില്ല. കേരള കോണ്‍ഗ്രസ്-ബി ഇപ്പോള്‍ യുഡിഎഫിലെ ഘടകകക്ഷിയാണ്. പാര്‍ട്ടിക്ക് കിട്ടിയ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനമടക്കമുള്ളവ യുഡിഎഫ് നല്‍കിയതാണ്. ഗണേഷ്‌കുമാറിന്റെ മന്ത്രിസ്ഥാനം പോലും പാര്‍ട്ടി നല്‍കിയ ഔദാര്യമാണ്. ഗണേഷ്‌കുമാറിനൊപ്പം പോയവരില്‍ പലരും ഇപ്പോള്‍ പാര്‍ട്ടിയിലേക്ക് തിരികെ വന്നുകൊണ്ടിരിക്കയാണെന്നും അവര്‍ പ്രസതാവിച്ചു.