കേന്ദ്രമന്ത്രി വിലാസ്‌റാവു ദേശ്മുഖ് ഗുരുതരാവസ്ഥയില്‍

single-img
7 August 2012

കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രിയും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ വിലാസ് റാവു ദേശ്മുഖിനെ കരള്‍-കിഡ്‌നി അസുഖത്തെത്തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയില്‍നിന്നു ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ പ്രത്യേക വിമാനത്തിലാണ് അദ്ദേഹത്തെ തിങ്കളാഴ്ച രാത്രി ചെന്നൈയിലെ ഗ്ലോബല്‍ ഹെല്‍ത്ത് സിറ്റി ആശുപത്രിയിലേക്കു കൊണ്ടുവന്നത്. ഡോക്ടര്‍മാരുടെ സംഘം കേന്ദ്രമന്ത്രിയെ വിശദമായ പരിശോധനയ്ക്കു വിധേയനാക്കിവരുകയാണ്.