ഹമീദ് അന്‍സാരി ഉപരാഷ്ട്രപതി

single-img
7 August 2012

ഇന്ത്യയുടെ 13-ാം ഉപരാഷ്ട്രപതിയായി ഹമീദ് അന്‍സാരി തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ നടന്ന വോട്ടെടുപ്പില്‍ യുപിഎ സ്ഥാനാര്‍ഥി അന്‍സാരി എതിര്‍സ്ഥാനാര്‍ഥി എന്‍ഡിഎയുടെ ജസ്വന്ത് സിംഗിനെക്കാള്‍ 252 വോട്ട് കൂടുതല്‍ നേടിയാണു വിജയിച്ചത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് അദ്ദേഹം ഉപരാഷ്ട്രപതിസ്ഥാനത്തെത്തുന്നത്. അന്‍സാരി 490 വോട്ടു നേടിയപ്പോള്‍ ജസ്വന്ത് സിംഗിന് 238 വോട്ട് ലഭിച്ചു. രാജ്യത്തിന്റെ ആദ്യ ഉപരാഷ്ട്രപതിയായ എസ്. രാധാകൃഷ്ണനുശേഷം തുടര്‍ച്ചയായി രണ്ടുതവണ ഉപരാഷ്ട്രപതിയാകുന്ന ആദ്യവ്യക്തിയാണ് അന്‍സാരി.