റെയില്‍വേ ടിക്കറ്റ് ഇനി മൊബൈലിലൂടെയും

single-img
6 August 2012

റെയില്‍വേ ടിക്കറ്റിന് ഇനി മൊബൈല്‍ ബാങ്കിംഗിലൂടെയും പണമടയ്ക്കാം. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപയോക്താ ക്കള്‍ക്കായിരിക്കും ഈ സേവനം ലഭ്യമാവുക.
റെയില്‍വേയുടെ ഐ ആര്‍ സി ടി സി വെബ്‌സൈറ്റില്‍ ടിക്കറ്റ് തിരഞ്ഞെടുത്ത ശേഷമാണ് ഉപയോക്താക്കള്‍ക്ക് മൊബൈല്‍ ബാങ്കിംഗ് ഉപയോഗിക്കാനാവുക. നേരത്തേ നെറ്റ്ബാങ്കിംഗ് മാത്രമേ സാധ്യമായിരുന്നുളളൂ. ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കാം. ഇതോടെ മൊബൈല്‍ ഫോണിലേക്ക് മൊബൈല്‍ മണി ഐ ഡിയും പാസ്‌വേര്‍ഡും അയക്കപ്പെടും. ഇതുപയോഗിച്ച് ഇടപാട് നടത്താം.