ടി.പി. യുടെ കടബാധ്യത തീര്‍ക്കാന്‍ സുഹൃത്തുക്കളുടെ ധനസഹായം

single-img
6 August 2012

റവലൂഷനണറി മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി നേതാവ്‌ ടി.പി. ചന്ദ്രശേഖരന്റെ സാമ്പത്തികബാധ്യത തീര്‍ക്കാന്‍ സി.പി.എമ്മിലെ തന്റെ സുഹൃത്തുകള്‍ സ്വരൂപിച്ച ധനശേഖരം കൈമാറി. വീട്‌ നിര്‍മാണവുമായി ബന്ധപ്പെട്ട്‌ ടി.പിക്കുണ്ടായ ബാധ്യതകളാണ്‌ ടി.പി. ചന്ദ്രശേഖരന്‍ അനുസ്‌മര സമിതിയും സി.പി.എമ്മിലെ സുഹൃത്തുക്കളും ചേര്‍ന്ന്‌ ഞാറാഴ്‌ച വീട്ടിയത്‌. കടബാധ്യത തീര്‍ത്ത രസീത്‌ ചന്ദ്രശേഖരന്റെ ഭാര്യ രമയ്‌ക്ക്‌ കൈമാറി. തുടര്‍ന്ന്‌ നടന്നയോഗത്തില്‍ സാംസ്‌കാരിക നേതാക്കളും സി.പി.എം. പ്രവര്‍ത്തകരും പങ്കെടുത്തു.