ജുഡീഷല്‍ അന്വേഷണം വേണമെന്നു സിപിഎം

single-img
6 August 2012

ബിഹാര്‍ ഗയ സ്വദേശി സത്‌നംസിംഗ് മാന്‍ മരിക്കാനിടയായ സാഹചര്യത്തെപ്പറ്റി ജുഡീഷല്‍ അന്വേഷണം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഇതേപ്പറ്റി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം അര്‍ഥശൂന്യമാണെന്നു സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം വേണമെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ആവശ്യപ്പെട്ടു. ഇതിന് ഉന്നതതല സംഘത്തെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.