പഴശി ഡാമിന്റെ ഷട്ടര്‍ തുറക്കാനുള്ള ശ്രമം ഉപേക്ഷിച്ചു

single-img
6 August 2012

കനത്ത മഴയും മലവെള്ളപ്പാച്ചിലും മൂലം കരകവിഞ്ഞൊഴുകുന്ന പഴശി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്താനുള്ള ശ്രമം അധികൃതര്‍ ഉപേക്ഷിച്ചു. ഉള്‍വനങ്ങളിലെ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലാണ് ഡാമിലേക്കുള്ള ജലമൊഴുക്ക് കൂടാന്‍ കാരണം. ഡാം കവിഞ്ഞ് വെള്ളമൊഴുകുന്നതിന്റെ ശക്തി കൂടുന്നതനുസരിച്ച് ജനങ്ങളും ഭീതിയിലാണ്. ഡാമിന്റെ ചുറ്റുവട്ടത്തുള്ള മണ്ണിടിച്ചിലും ശക്തമായത് പ്രദേശവാസികളുടെ ഭീതി ഇരട്ടിയാക്കുന്നു. ഡാമിന് സമീപത്തെ റോഡുകളും ഡാം പരിസരത്ത് ഒരു കോടി രൂപ ചെലവില്‍ നിര്‍മിച്ച പാര്‍ക്കിലെ ഉപകരണങ്ങളും വെള്ളപ്പാച്ചിലില്‍ നശിച്ചു.