മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ ധീവരസഭ പ്രതിഷേധിച്ചു

single-img
6 August 2012

സര്‍ക്കാര്‍ ചീഫ്‌വിപ്പ് പി.സി. ജോര്‍ജ് നെല്ലിയാമ്പതി വിഷയത്തില്‍ ടി.എന്‍. പ്രതാപന്‍ എംഎല്‍എയെ സാമുദായികമായി ആക്ഷേപിച്ചതുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയില്‍ ശക്തമായ പ്രതിഷേധമുണെ്ടന്ന് അഖിലകേരള ധീവരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ദിനകരന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വളരെ ലാഘവബുദ്ധിയോടെയാണ് മുഖ്യമന്ത്രി ഇതിനെകണ്ടത്. ധീവരസഭക്കാര്‍ക്ക് തങ്ങളുടെ മാനം നഷ്ടപ്പെടുന്ന തരത്തിലുള്ള പ്രസ്താവനയാണ് ചീഫ് വിപ്പ് നടത്തിയത്. കവലച്ചട്ടമ്പിയെപ്പോലെയാണ് ഇദേഹം പ്രവര്‍ത്തിക്കുന്നത്. 15-നു മുമ്പ് ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കോട്ടയത്ത് പാര്‍ലമെന്റ് സീറ്റില്‍ കേരള കോണ്‍ഗ്രസ്- എമ്മിനെ പരസ്യമായി എതിര്‍ക്കും. ഇത്തരമൊരു പ്രസ്താവന വന്നിട്ട് ഉമ്മന്‍ചാണ്ടി, ചെന്നിത്തല, കെ.എം. മാണി എന്നിവര്‍ക്ക് ഒരാക്ഷേപവും ഉണ്ടായില്ല. ഒറ്റയാനായ ജോര്‍ജിനെ പിടിച്ചുകെട്ടാന്‍ സാധിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ രാജിവച്ചു പുറത്തുപോകണമെന്ന് ദിനകരന്‍ ആവശ്യപ്പെട്ടു.