മോഡിക്കെതിരേ കേശുഭായിയെ ഉയര്‍ത്തിക്കാട്ടും

single-img
6 August 2012

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി നരേന്ദ്ര മോഡിക്കെതിരേ കേശുഭായ് പട്ടേലിനെ ഉയര്‍ത്തിക്കാട്ടാന്‍ മോഡിവിരുദ്ധരുടെ നീക്കം. ഇതുവഴി ബിജെപിയുമായി ഇടഞ്ഞുനില്‍ക്കുന്ന പ്രവര്‍ത്തകരുടെ പിന്തുണ നേടാമെന്നാണു കേശുഭായ് പക്ഷത്തിന്റെ പ്രതീക്ഷ. സംസ്ഥാനത്തെ 182 സീറ്റിലും കേശുഭായിയുടെ പുതിയ പാര്‍ട്ടി മത്സരിക്കും. പട്ടേല്‍ സമുദായത്തിനു ഗണ്യമായ സ്വാധീനമുള്ള സൗരാഷ്ട്രയിലും കച്ചിലും വിജയിക്കാനാവുമെന്നാണു കേശുഭായ്പക്ഷം കണക്കുകൂട്ടുന്നത്.