ഏകദിന റാങ്കിംഗ്: വിരാട് കൊഹ്‌ലി രണ്ടാം സ്ഥാനത്ത്

single-img
6 August 2012

ഏകദിന ക്രിക്കറ്റ് റാങ്കിംഗില്‍ വിരാട് കൊഹ്‌ലി രണ്ടാം സ്ഥാനത്ത്. 866 പോയിന്റുമായാണ് കൊഹ്‌ലി കരിയറിലെ ഏറ്റവും മികച്ച റാങ്കിലെത്തിയത്. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് കൊഹ്‌ലിക്ക് തുണയായത്. ഒന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം ആംലയുമായി 13 പോയിന്റിന്റെ വ്യത്യാസം മാത്രമാണ് കൊഹ്‌ലിക്ക് ഉള്ളത്. റാങ്ക് പട്ടികയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി അഞ്ചാം സ്ഥാനത്തും ഗൗതം ഗംഭീര്‍ പത്താം സ്ഥാനത്തുമാണ്. മറ്റ് ഇന്ത്യന്‍ താരങ്ങളൊന്നും ആദ്യ പത്തില്‍ ഇടംപിടിച്ചിട്ടില്ല.