പ്രകൃതിക്ഷോഭം: ദേശീയ ദുരന്ത നിവാരണസേനയും നേവിയും കണ്ണൂരിലേക്ക്

single-img
6 August 2012

പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്തനിവാരണ സേനയും നേവിയുടെ മുങ്ങല്‍ വിദഗ്ധരും കണ്ണൂരിലെത്തും. ദേശീയ ദുരന്ത നിവാരണ സേനയുടെ തമിഴ്‌നാട്ടില്‍ നിന്നുള്ള 30 അംഗസംഘമാണ് കണ്ണൂരിലേക്ക് തിരിച്ചത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. കൊച്ചിയില്‍ നിന്നാണ് നേവിയുടെ മുങ്ങല്‍ വിദഗ്ധര്‍ കണ്ണൂരിലെത്തുക. ആറംഗ സംഘമാണ് കണ്ണൂരിലേക്ക് തിരിച്ചത്. കോഴിക്കോടും കണ്ണൂരും കനത്ത മഴയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വ്യാപകനാശം നേരിട്ടിരുന്നു. നാലു പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.