ജയലളിതയുടെയും വൈകോയുടെയും പിന്തുണ ജസ്വന്തിന്

single-img
6 August 2012

ഇന്നു നടക്കുന്ന ഉപരാഷ്്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ എന്‍ഡിഎയുടെ സ്ഥാനാര്‍ഥി ജസ്വന്ത് സിംഗിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതായി എഡിഎംകെ നേതാവ് ജയലളിതയും എംഡിഎംകെ നേതാവ് വൈകോയും പറഞ്ഞു. ചെന്നൈയിലെ പോയസ് ഗാര്‍ഡനില്‍ മുഖ്യമന്ത്രിയുടെ വസതിയിലെത്തിയാണ് ജസ്വന്ത് സിംഗ് വോട്ട് അഭ്യര്‍ഥന നടത്തിയത്. തുടര്‍ന്ന് എംഡിഎംകെയുടെ ആസ്ഥാനമായ ത്യാഗത്തിലെത്തി വൈകോയുമായും ചര്‍ച്ച നടത്തി. എംഡിഎംകെയ്ക്ക് ലോക്‌സഭയില്‍ ഒരംഗമാണുള്ളത്.