സിറിയന്‍ പ്രധാനമന്ത്രി ഹിജാബ് വിമതപക്ഷത്ത്

single-img
6 August 2012

രണ്ടുമാസം മുമ്പ് നിയമിക്കപ്പെട്ട സിറിയന്‍ പ്രധാനമന്ത്രി റിയാദ് ഹിജാബും രണ്ടുമന്ത്രിമാരും കൂറുമാറി വിമതരോടൊപ്പം ചേര്‍ന്നത് അസാദ് ഭരണകൂടത്തിനു കനത്ത തിരിച്ചടിയായി. ഹിജാബും കുടുംബവും അയല്‍രാജ്യമായ ജോര്‍ദാനിലെത്തിയതായി വിമതരുടെ വക്താവ് അറിയിച്ചു. ജോര്‍ദാനില്‍ നിന്നും അദ്ദേഹം ഖത്തറിലേക്കു പോകും. അലാവൈറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള അസാദിന്റെ കാബിനറ്റിലെ ഏറ്റവും പ്രമുഖനായ സുന്നി നേതാവായിരുന്നു കൂറുമാറിയ ഹിജാബ്. ഹിജാബിനെ ഡിസ്മിസ് ചെയ്‌തെന്നും പകരം ഡെപ്യൂട്ടി പ്രധാനമന്ത്രിയായ ഒമര്‍ ഗലവാന്‍ജിയെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചെന്നും സ്റ്റേറ്റ് ടിവി അറിയിച്ചു.