ഹരിയാന മുന്‍ ഉപമുഖ്യമന്ത്രി ചന്ദര്‍മോഹന്റെ രണ്ടാംഭാര്യ ഫിസയെ മരിച്ച നിലയില്‍ കണെ്ടത്തി

single-img
6 August 2012

ഹരിയാന മുന്‍ ഉപമുഖ്യമന്ത്രി ചന്ദര്‍മോഹന്റെ രണ്ടാംഭാര്യയും മുന്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറലുമായ ഫിസ മുഹമ്മദിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണെ്ടത്തി. മൊഹാലിയിലെ വസതിയിലെ കിടപ്പുമുറിയില്‍ ഇന്നലെ രാവിലെയാണ് 39കാരിയായ ഫിസയുടെ മൃതദേഹം കണെ്ടത്തിയത്. അഴുകിയ നിലയിലുള്ള മൃതദേഹത്തിനു കുറഞ്ഞത് അഞ്ചുദിവസത്തെ പഴക്കമുണെ്ടന്നാണു നിഗമനം. ജീവനൊടുക്കിയതാണെന്നാണു പ്രാഥമിക നിഗമനമെങ്കിലും ഇതു സ്ഥിരീകരിക്കുന്ന തരത്തിലുള്ള തെളിവുകളൊന്നും ലഭ്യമായിട്ടില്ലെന്നു പോലീസ് അറിയിച്ചു.