സീനായ് പിടിക്കാന്‍ മുര്‍സി ഉത്തരവിട്ടു

single-img
6 August 2012

ഗാസയില്‍നിന്ന് അതിര്‍ത്തി കടന്നെത്തിയ തീവവ്രവാദികള്‍ ചെക്കുപോസ്റ്റുകള്‍ ആക്രമിച്ച് 16 ഈജിപ്ഷ്യന്‍ സൈനികരെ വധിച്ചതിനെത്തുടര്‍ന്ന് സീനായ് മേഖലയുടെ നിയന്ത്രണം പിടിക്കാന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി ഉത്തരവിട്ടു. ഉത്തരസീനായ് മേഖലയിലേക്ക് സൈനിക ഹെലികോപ്ടറുകള്‍ അയച്ചു. ഭീകരവിരുദ്ധ സ്‌ക്വാഡും പുറപ്പെട്ടിട്ടുണ്ട്. അക്രമികളും അവര്‍ക്ക് ഒത്താശ ചെയ്യുന്നവരും കനത്തവില കൊടുക്കേണ്ടിവരുമെന്ന് ഈജിപ്തിലെ പ്രഥമ ഇസ്്‌ലാമിസ്റ്റ് പ്രസിഡന്റായ മുര്‍സി പറഞ്ഞു. മുബാറക്കിന്റെ പതനത്തിനു ശേഷം സീനായ് മേഖല ആര്‍ക്കും നിയന്ത്രണമില്ലാത്ത പ്രദേശമായി മാറിയിരിക്കുകയാണ്. ഇവിടെ അടുത്തകാലത്ത് പല ടൂറിസ്റ്റുകളെയും അക്രമികള്‍ തട്ടിക്കൊണ്ടുപോയി. ഇസ്രയേലും ഈജിപ്തും നേരത്തെയുണ്ടാക്കിയ ഉടമ്പടി പ്രകാരം സീനായ് സൈനികവിമുക്ത മേഖലയായി നിലനില്‍ക്കുകയായിരുന്നു.