നാസയുടെ ക്യൂരിയോസിറ്റി ചൊവ്വയിലിറങ്ങി

single-img
6 August 2012

നാസയുടെ ചൊവ്വ പര്യവേഷണത്തില്‍ നിര്‍ണായകമായ വഴിത്തിരിവ്. കഴിഞ്ഞ നവംബറില്‍ നാസ വിക്ഷേപിച്ച പര്യവേഷണ വാഹനമായ ക്യൂരിയോസിറ്റി ചൊവ്വയിലിറങ്ങിയതായി ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചു. ദൗത്യം പരാജയപ്പെടാന്‍ പോലും സാധ്യതയുള്ള നിരവധി വെല്ലുവിളികള്‍ അതിജീവിച്ചാണ് പേടകം ചൊവ്വയില്‍ ലാന്‍ഡ് ചെയ്യിച്ചിരിക്കുന്നത്.