ക്യൂരിയോസിറ്റിയുടേത് ത്രസിപ്പിക്കുന്ന വിജയം: ഇന്ത്യന്‍ ശാസ്ത്രസമൂഹം

single-img
6 August 2012

അമേരിക്കന്‍ ബഹിരാകാശകേന്ദ്രമായ നാസയുടെ നേതൃത്വത്തില്‍ ചൊവ്വാപര്യവേഷണത്തിനായി തയാറാക്കിയ ‘ക്യൂരിയോസിറ്റി’യുടേതു ത്രസിപ്പിക്കുന്ന വിജയമായിരുന്നുവെന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. അതിസങ്കീര്‍ണമായ പദ്ധതി ഏറെ കൃത്യതയോടെ പൂര്‍ത്തിയാക്കാനായി. ചൊവ്വയില്‍ ഉപഗ്രഹം ഇറങ്ങുന്നതായിരുന്നു ഇതിലേറ്റവും പ്രധാനപ്പെട്ടത്. നിരവധി ഇന്ത്യക്കാര്‍ ‘ക്യൂരിയോസിറ്റി’യുടെ വിജയകരമായ ചുവടുവയ്പിനു പിന്നിലുണ്ടായിരുന്നുവെന്നും ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ കെ.കസ്തൂരി രംഗന്‍ പറഞ്ഞു.