യെമനില്‍ ചാവേറാക്രമണം; 45 പേര്‍ കൊല്ലപ്പെട്ടു

single-img
5 August 2012

തെക്കന്‍ യെമനിലെ ജാര്‍ നഗരത്തില്‍ ഭീകരര്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 45 പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. സംസ്‌കാരച്ചടങ്ങിനിടെ ശനിയാഴ്ച നടന്ന ആക്രമണത്തിനു പിന്നില്‍ അല്‍ക്വയ്ദയാണെന്നു കരുതപ്പെടുന്നു. അല്‍ക്വയ്ദയുടെ പിടിയിലായിരുന്ന ജാര്‍ പട്ടണം യെമന്‍ സേന മോചിപ്പിച്ചിട്ട് അധികം നാളുകളായില്ല. സര്‍ക്കാര്‍സൈന്യത്തോടൊപ്പം തങ്ങള്‍ക്ക് എതിരേ പോരാടിയ ജാറിലെ ഗോത്രവര്‍ഗക്കാരെ പാഠം പഠിപ്പിക്കുമെന്ന് അല്‍ക്വയ്ദ മുന്നറിയിപ്പു നല്‍കിയിരുന്നു. ഗോത്രനേതാവ് അബ്ദുള്‍ ലത്തീഫ് അല്‍ സയ്യിദിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നു കരുതുന്നു.