യുഡിഎഫ് എംഎല്‍എമാരുടെ സംഘം ഇന്ന് നെല്ലിയാമ്പതിയില്‍

single-img
5 August 2012

യുഡിഎഫ് എംഎല്‍എമാരുടെ സംഘം ഇന്നു നെല്ലിയാമ്പതി സന്ദര്‍ശിക്കും. യുഡിഎഫ് യോഗം തീരുമാനിച്ച സംഘം സന്ദര്‍ശനം നടത്തി റിപ്പോര്‍ട്ട് തയാറാക്കുന്നതിനിടെയാണ് ബദല്‍ സംഘം സന്ദര്‍ശനം നടത്തുന്നത്. ഔദ്യോഗിക സംഘാംഗമായ ചീഫ് വിപ്പ് പി.സി.ജോര്‍ജിന്റെ വിശ്വാസ്യതയില്‍ സംശയം പ്രകടിപ്പിച്ചാണ് കോണ്‍ഗ്രസ് എംഎല്‍എമാരായ വി.ഡി. സതീശന്‍, ടി.എന്‍.പ്രതാപന്‍, ഹൈബി ഈഡന്‍, വി.ടി.ബലറാം, മുസ്‌ലിം ലീഗ് അംഗം കെ.എം. ഷാജി, സോഷ്യലിസ്റ്റ് ജനതയുടെ എം.വി. ശ്രേയാംസ് കുമാര്‍ എന്നിവര്‍ സന്ദര്‍ശനം നടത്തുന്നത്.