ടി.പി വധം; കുറ്റപത്രം ഈ ആഴ്ച

single-img
5 August 2012

ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകവും ഇതിനായുള്ള ഗൂഢാലോചനയും മൂന്നു വര്‍ഷം മുമ്പ് അദ്ദേഹത്തിനെതിരേ നടന്ന വധശ്രമവുമുള്‍പ്പെട്ട കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായി. ഇന്നലെ കോഴിക്കോട്ടു നടന്ന അന്വേഷണസംഘത്തിന്റെയും സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍മാരുടെയും യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാന മെടു ത്തത്. കുറ്റപത്രം സമര്‍പ്പിച്ച ശേഷം ഉന്നതതല ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കും. കൊലക്കേസിലെ പ്രതികളെ ഒളിപ്പിക്കുകയും സഹായിക്കുകയും ചെയ്തവര്‍ക്കെതിരേ വേറെ കുറ്റപത്രം തയാറാക്കും. ചന്ദ്രശേഖരന്‍ വധക്കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍മാരായി നിയമിതരായ ശേഷം അഡ്വ.സി.കെ. ശ്രീധരനും അഡ്വ.പി. കുമാരന്‍കുട്ടിയും ആദ്യമായാണ് അന്വേഷണസംഘവുമായി ചര്‍ച്ച നടത്തിയത്. പോലീസ് ക്ലബ്ബില്‍ നടന്ന ചര്‍ച്ചയില്‍ ഡിവൈഎസ്പിമാരായ ഷൗക്കത്തലിയും ജോസി ചെറിയാനും സന്നിഹിതരായിരുന്നു.