48 ഇറാന്‍ തീര്‍ഥാടകരെ സിറിയയില്‍ തട്ടിക്കൊണ്ടുപോയി

single-img
5 August 2012

സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ 48 ഇറാന്‍ തീര്‍ഥാടകരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതായി ഇറാന്റെ ഡമാസ്‌കസിലെ കോണ്‍സുലര്‍ മേധാവി അറിയിച്ചു. ബസില്‍ വിമാനത്താവളത്തിലേക്കു പോവുകയായിരുന്ന തീര്‍ഥാടകരെ സായുധ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് ഇവരെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. ഇറാന്‍, സിറിയന്‍ അധികൃതര്‍ കണെ്ടത്താനുള്ള ശ്രമം തുടരുന്നു.