ഇറാന്‍ ഹ്രസ്വദൂര മിസൈല്‍ പരീക്ഷിച്ചു

single-img
5 August 2012

സ്വന്തമായി വികസിപ്പിച്ച മാര്‍ഗനിര്‍ദേശ സംവിധാനം ഘടിപ്പിച്ച പുതിയ ഹ്രസ്വദൂര മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായി ഇറാന്‍ അറിയിച്ചു. 300 കിലോമീറ്റര്‍ പരിധിയുള്ള ഫത്തേ 110 മിസൈലാണ് പരീക്ഷിച്ചത്. ഭാവിയില്‍ വികസിപ്പിക്കുന്ന എല്ലാ മിസൈലുകള്‍ക്കും ഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന മാര്‍ഗനിര്‍ദേശ സംവിധാനമാണ് ഇതില്‍ പരീക്ഷിച്ചു വിജയിച്ചത്.