സ്വാതന്ത്ര്യ ദിനം: ഗുജറാത്തില്‍ അതീവ ജാഗ്രത

single-img
5 August 2012

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗുജറാത്തില്‍ ഭീകരാക്രമണ സാധ്യതയുണെ്ടന്ന് ഇന്റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പു നല്കി. ഇതേത്തുടര്‍ന്നു സംസ്ഥാനത്തുടനീളം കനത്ത ജാഗ്രത പാലിക്കുന്നതായി പോലീസ് അറിയിച്ചു. മഹാരാഷ്ട്രയിലെ പൂനയില്‍ അടുത്തിടെ ഉണ്ടായ സ്‌ഫോടനത്തിനു പിന്നാലെ ഇന്റലിജന്‍സ് നല്കിയ മുന്നറിയിപ്പ് ഗുജറാത്ത് സര്‍ക്കാര്‍ ഏറെ പ്രാധാന്യത്തോടെയാണു കാണുന്നത്. ഓഗസ്റ്റ് 15 വരെ കനത്ത ജാഗ്രത തുടരുമെന്നു പോലീസ് വ്യക്തമാക്കി. പ്രധാനമേഖലകളിലെല്ലാം സുരക്ഷാഏര്‍പ്പാടുകള്‍ ശക്തമാക്കി. സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കും കടക്കുന്ന വാഹനങ്ങളില്‍ പരിശോധന കര്‍ശനമാക്കിയെന്നും പോലീസ് അറിയിച്ചു.