ഗണേഷ് പാര്‍ട്ടിയിലില്ലെന്ന് കേരള കോണ്‍ഗ്രസ്-ബി പ്രമേയം

single-img
5 August 2012

മന്ത്രി കെ.ബി.ഗണേഷ്‌കുമാറിന് കേരള കോണ്‍ഗ്രസ്-ബിയുമായി ഒരു ബന്ധവുമില്ലെന്ന് പാര്‍ട്ടി സംസ്ഥാന സമിതിയില്‍ പ്രമേയം. ജനറല്‍ സെക്രട്ടറി വേണുഗോപാലന്‍ നായരാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയം ഐക്യകണ്‌ഠേന പാസായി. ഭരണത്തിലുണെ്ടന്നു പറയുമ്പോഴും പ്രതിപക്ഷത്തിരിക്കേണ്ട അവസ്ഥസ്ഥയാണ് പാര്‍ട്ടിയുടേതെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു. പാര്‍ട്ടി അധ്യക്ഷന്‍ ബാലകൃഷ്ണപിള്ളയും മകനും മന്ത്രിയുമായ ഗണേഷ്‌കുമാറും തമ്മിലുടലെടുത്ത അഭിപ്രായ ഭിന്നത രൂക്ഷമായി തുടരുന്നുവെന്നു തെളിയിക്കുന്നതാണ് പ്രമേയം.