ആസാമില്‍ വീണ്ടും കലാപം: അഞ്ചു മരണം

single-img
5 August 2012

പത്തുദിവസത്തിനുശേഷം ആസാമിലുണ്ടായ കലാപത്തില്‍ അഞ്ചു പേര്‍ മരിച്ചു. ചിരാഗില്‍ മൂന്നുപേരും കൊക്രജാറില്‍ രണ്ടു പേരുമാണു കൊല്ലപ്പെട്ടത്. ഇതോടെ ആസാം കലാപത്തില്‍ മരിച്ചവരുടെ എണ്ണം 61 ആയി. ഒരാളെ കാണാതായിട്ടുണ്ട്. വെടിയേറ്റു മരിച്ച നിലയില്‍ പിതാവിനെയും രണ്ടു മക്കളെയും ചിരാഗ് ജില്ലയിലെ ബോര്‍ലാംഗ്ഷുവില്‍ കണെ്ടത്തുകയായിരുന്നു. ദുരിതാശ്വാസ ക്യാമ്പില്‍നിന്നു ശനിയാഴ്ച പോയ ഇവരുടെ മൃതദേഹങ്ങള്‍ ഇന്നലെ കാണപ്പെടുകയായിരുന്നു. മൂന്നു പേര്‍ കൊല്ലപ്പെട്ടതോടെ ചിരാഗ് ജില്ലയില്‍ സംഘര്‍ഷം ഉടലെടുത്തു.