കുറഞ്ഞ പലിശയ്ക്കു വിദ്യാഭ്യാസവായ്പ ലഭ്യമാക്കും: ആന്റണി

single-img
5 August 2012

പരമാവധി കുറഞ്ഞ പലിശയ്ക്കു വിദ്യാഭ്യാസ വായ്പ ലഭ്യമാക്കാനുള്ള ശ്രമം നടുത്തുമെന്നു കേന്ദ്രമന്ത്രി എ.കെ. ആന്റണി. കാര്‍ഷികവായ്പ പോലെ വിദ്യാര്‍ഥികള്‍ക്കും പഠനാവശ്യത്തിനു പലിശരഹിത വായ്പ ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കണം. വിദ്യാഭ്യാസമേഖലയില്‍ സംസ്ഥാനം വലിയ വളര്‍ച്ചയാണു കൈവരിച്ചത്. സംസ്ഥാനത്തു വിദ്യാഭ്യാസത്തിന് ഉയര്‍ന്ന ഗുണനിലവാരമുണ്ട്. പെണ്‍കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്കുന്ന കാര്യത്തില്‍ കേരളം ഇതര സംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണ്. ഭാവിയില്‍ ഏതു മേഖല തെരഞ്ഞെടുത്താലും നല്ല മനുഷ്യനായി മാറുക എന്നതാണു മഹത്തായ കാര്യമെന്നും അദ്ദേഹം വിദ്യാര്‍ഥികളോടു പറഞ്ഞു.