2014ല്‍ ബിജെപി- കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിക്കു സാധ്യതയെന്ന് അഡ്വാനി

single-img
5 August 2012

2014 ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസിതര, ബിജെപി ഇതര പ്രധാനമന്ത്രിക്കാണു സാധ്യതയെന്നു മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അഡ്വാനി. കോണ്‍ഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണയോടെയാകും ഇതെന്നും അഡ്വാനി തന്റെ ബ്ലോഗില്‍ അഭിപ്രായപ്പെട്ടു. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കരുതെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ ശക്തമായി ആവശ്യപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് അഡ്വാനിയുടെ പ്രതികരണം. മുമ്പ് കോണ്‍ഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണയോടെ പ്രധാനമന്ത്രിമാര്‍ ഉണ്ടായിട്ടുണെ്ടന്ന് അഡ്വാനി ചൂണ്ടിക്കാട്ടി.