ഉത്തരാഖണ്ഡില്‍ പ്രളയം തുടരുന്നു; മരണം 31 ആയി

single-img
4 August 2012

ഉത്തരാഖണ്ഡില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ 31 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. മൂന്ന് അഗ്‌നിശമന സേനാംഗങ്ങളും മരിച്ചവരില്‍പെടും. കനത്ത മഴ ഇപ്പോഴും തുടരുകയാണ്. നൂറ് കണക്കിനാളുകള്‍ ഭവനരഹിതരായി.മണ്ണിടിച്ചിലും പ്രളയവുംമൂലം നൂറുകണക്കിന് തീര്‍ഥാടകര്‍ ഗംഗോത്രി മേഖലയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇനിയും കനത്തമഴയ്ക്ക് സാധ്യതയുണെ്ടന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ സൈന്യത്തിന്റെ സഹായം തേടി.