അമൃതാനന്ദമയി മഠത്തില്‍ അതിക്രമം നടത്തിയ കേസിലെ പ്രതി മരിച്ചു

single-img
4 August 2012

അമൃതാനന്ദമയി മഠത്തില്‍ മാതാ അമൃതാനന്ദമയി ദര്‍ശനം നല്‍കുന്നതിനിടെ വേദിയിലേക്ക് ഓടിക്കയറി പരിഭ്രാന്തി സൃഷ്ടിച്ച ബിഹാര്‍ ഗയ സ്വദേശി സത്‌നാം സിംഗ്മാനെ മരിച്ച നിലയില്‍ കണ്‌ടെത്തി. ഇന്ന് രാത്രി എട്ടരയോടെയാണ് സത്‌നാം സിംഗിനെ മരിച്ച നിലയില്‍ കണ്‌ടെത്തിയത്. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. മരണകാരണം വ്യക്തമല്ല.