രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രണാബിനെതിരെ സാംഗ്മ സുപ്രീംകോടതിയിലേക്ക്

single-img
4 August 2012

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രണാബ് മുഖര്‍ജിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച പി.എ.സാംഗ്മ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കും. പ്രണാബിനെ രാഷ്ട്രപതിയായി തെരഞ്ഞെടുത്ത നടപടി റദ്ദാക്കണമെന്നും സാംഗ്മ ഹര്‍ജിയില്‍ ആവശ്യപ്പെടും. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ പ്രണാബ് ലാഭകരമായ പദവി വഹിച്ചിരുന്നുവെന്നും ഹര്‍ജിയില്‍ സാംഗ്മ വ്യക്തമാക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന സമയത്ത് പ്രണാബ് ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ടിന്റെ ചെയര്‍മാന്‍ പദവി വഹിച്ചിരുന്നുവെന്നാണ് സാംഗ്മയുടെ പ്രധാന ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ സാംഗ്മയുടെ പരാതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. വ്യക്തിപരമായാണ് പരാതി നല്‍കുന്നതെന്ന് സാംഗ്മ വ്യക്തമാക്കിയിട്ടുണ്ട്.