മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടരുതെന്ന് നിതീഷ്‌കുമാര്‍

single-img
4 August 2012

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ എന്‍ഡിഎയുടെ അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടരുതെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ ബിജെപിയോട് ആവശ്യപ്പെട്ടു. ബിജെപി അധ്യക്ഷന്‍ നിഥിന്‍ ഗഡ്കരിയുമായി കഴിഞ്ഞ ആഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് നിതീഷ് തന്റെ നിലപാട് വ്യക്തമാക്കിയത്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ ചര്‍ച്ചകളിലൂടെ മാത്രമെ തീരുമാനിക്കൂവെന്ന് നിതീഷിന് ഗഡ്കരി ഉറപ്പു നല്‍കി. മോഡിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാന്‍ ബിജെപി ആലോചിച്ചിട്ടില്ലെന്നും ഗഡ്കരി വ്യക്തമാക്കി.