കുറ്റിപ്പുറം റെയില്‍വെ മേല്‍പ്പാലത്തില്‍ നിന്നു ലോറി മറിഞ്ഞു ഒരാള്‍ മരിച്ചു

single-img
4 August 2012

കുറ്റിപ്പുറം റെയില്‍വേ മേല്‍പ്പാലത്തില്‍ നിന്നും മിനിലോറി താഴേക്കു മറിഞ്ഞു ക്ലീനര്‍ മരിച്ചു. കാസര്‍ഗോഡ് സ്വദേശി പുലിക്കുന്ന് പുഷ്പരാജ് (32)ആണ് മരിച്ചത്. ഡ്രൈവര്‍ കാസര്‍ഗോഡ് കിഷോര്‍കുമാറിനെ പരിക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ അഞ്ചിനാണ് അപകടമുണ്ടായത്. പുഷ്പരാജ് സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. എറണാകുളത്തു നിന്നും പാര്‍സല്‍ സാധനങ്ങളുമായി കാസര്‍ഗോഡേക്കു പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. പാലത്തിന്റെ വലതുവശത്തേക്കു കയറിയ ലോറി കൈവരി തകര്‍ത്തു അമ്പതടി താഴ്ചയിലേക്കു പതിക്കുകയായിരുന്നു.