എയര്‍ലിംഗസും ഇത്തിഹാദും കൈകോര്‍ക്കുന്നു

single-img
4 August 2012

യൂറോപ്പില്‍ വിമാനയാത്ര സുഗമമാക്കാന്‍ ഇത്തിഹാദ് എയര്‍വേയ്‌സും എയര്‍ലിംഗസും കൈകോര്‍ക്കുന്നു. ഇതുമായി ബന്ധപ്പെട്ട കോഡ്‌ഷെയറിംഗ് എഗ്രിമെന്റില്‍ ഇരു വിമാനകമ്പനികളും ഒപ്പിട്ടു. സെപ്റ്റംബര്‍ പതിനഞ്ച് മുതല്‍ യാത്രക്കാര്‍ക്ക് ഈ സേവനം ലഭ്യമാകും. ഇനിമുതല്‍ ഇത്തിഹാദില്‍ നിന്നുതന്നെ അയര്‍ലന്‍ഡിന്റെ ദേശീയ എയര്‍ലൈനായ എയര്‍ലിംഗസ് സര്‍വീസ് നടത്തുന്ന റൂട്ടുകളിലേക്കും ടിക്കറ്റ് ബുക്ക് ചെയ്യാനാവും. ഇതുമൂലം യൂറോപ്പിലെ വിവിധ എയര്‍പോര്‍ട്ടുകളിലേക്ക് ഇനിമുതല്‍ ഒറ്റടിക്കറ്റില്‍ യാത്ര ചെയ്യാം.