ഹസാരെയുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്തുണയുമായി ശരത് യാദവ്

single-img
4 August 2012

അന്നാ ഹസാരെയുടെ രാഷ്ട്രീയ പ്രവേശനത്തിന് പിന്തുണയുമായി ജെഡിയു നേതാവ് ശരത് യാദവ് രംഗത്ത്. ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാനും പാര്‍ട്ടി രൂപീകരിക്കാനുമുള്ള സ്വാതന്ത്ര്യമുണെ്ടന്ന് ശരത് യാദവ് പറഞ്ഞു. സിബിഐയെ സ്വതന്ത്ര ഏജന്‍സിയാക്കുക, നിലവിലെ രാഷ്ട്രീയ സാഹചര്യം ഉടച്ചുവാര്‍ക്കുക തുടങ്ങിയ ഹസാരെ സംഘത്തിന്റെ ആവശ്യങ്ങളെ സ്വാഗതം ചെയ്ത യാദവ് ഹസാരെ സംഘാംങ്ങള്‍ക്ക് പാര്‍ലമെന്റില്‍ ശുദ്ധീകരണം നടത്താനാകുമെന്നും വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ താല്‍പര്യംകൂടി കണക്കിലെടുത്ത് മാത്രമേ ലോക്പാല്‍ ബില്ലില്‍ അന്തിമതീരുമാനം എടുക്കാന്‍ കഴിയൂവെന്നും ശരത് യാദവ് പറഞ്ഞു.