വിളപ്പില്‍ശാല: സര്‍ക്കാര്‍ നടപടി നീരീക്ഷിച്ച് കോടതി

single-img
3 August 2012

വിളപ്പില്‍ശാലയിലേക്കു മെഷിനറി കൊണ്ടുപോകുന്നതിനു പോലീസ് സംരക്ഷണം അനുവദിച്ച ഉത്തരവ് നടപ്പാക്കാതിരിക്കാന്‍ പഞ്ചായത്ത് ശ്രമിക്കുന്നുവെന്നാരോപിച്ചുകൊണ്ടുള്ള ഉപഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി നിരീക്ഷിച്ച് ഹൈക്കോടതി. തിരുവനന്തപുരം നഗരസഭ നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് ആക്ടിംഗ് ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റീസ് എ.എം ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ അഭിപ്രായം. ഉത്തരവു നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം നല്കണമെന്നും കോടതി വ്യക്തമാക്കി.