വിളപ്പില്‍ശാലയില്‍ യന്ത്രസാമഗ്രികള്‍ എത്തിക്കാനുള്ള നീക്കം ഉപേക്ഷിച്ചു

single-img
3 August 2012

വിളപ്പില്‍ ശാലയില്‍ മലിനീകരണ ശുദ്ധീകരണ പ്ലാന്റിനായി യന്ത്രസാമഗ്രികളുമായി എത്തിയ പോലീസും ജില്ലാ ഭരണകൂടവും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി. ഒന്നേമുക്കാല്‍ മണിക്കൂറോളം നീണ്ട സംഘര്‍ഷാവസ്ഥയ്ക്ക് ശേഷമാണ് ശ്രമം അവസാനിപ്പിച്ച് പോലീസും അധികൃതരും മടങ്ങിയത്. സ്ഥിതിഗതികള്‍ കോടതിയെ ബോധ്യപ്പെടുത്തുമെന്ന് ജില്ലാ കളക്ടറുടെ ചുമതലയുള്ള എഡിഎം പി.കെ. ഗിരിജ വ്യക്തമാക്കി. കോടതിയുത്തരവ് നടപ്പിലാക്കാന്‍ കഴിയുന്നതും പരിശ്രമിച്ചു. എന്നാല്‍ ജനങ്ങളുമായി യുദ്ധത്തിന് ഒരുക്കമല്ലെന്നും അവര്‍ പറഞ്ഞു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് വിളപ്പില്‍ശാലയിലേക്ക് കോര്‍പ്പറേഷന്‍ ജില്ലാ അധികൃതരുടെയും പോലീസിന്റെയും സഹായത്തോടെ യന്ത്രസാമഗ്രികള്‍ എത്തിച്ചത്.