ഒളിമ്പിക്‌സ് ബോക്‌സിംഗ്: വിജേന്ദര്‍ സിംഗ് ക്വാര്‍ട്ടറില്‍

single-img
3 August 2012

ഒളിമ്പിക്‌സ് ബോക്‌സിംഗ് 75 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ സുവണ പ്രതീക്ഷയായ വിജേന്ദര്‍ സിംഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പ്രീക്വാര്‍ട്ടറില്‍ അമേരിക്കയുടെ ടെറല്‍ ഗുഷയെ 16-15ന് വീഴ്ത്തിയാണ് വിജേന്ദര്‍ ക്വാര്‍ട്ടര്‍ ബര്‍ത്ത് നേടിയത്. ബെയ്ജിംഗ് ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവായ വിജേന്ദറിന് അമേരിക്കന്‍ താരം കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. ആദ്യ റൗണ്ട് 4-3ന് നേടിയ വിജേന്ദറിനെ രണ്ടാം റൗണ്ടില്‍ 5-5നും മൂന്നാം റൗണ്ടില്‍ 7-7നും അമേരിക്കന്‍ താരം സമനിലയില്‍ പിടിച്ചു. ഗുഷയയുടെ വേഗം മത്സരത്തില്‍ പലപ്പോഴും വിജേന്ദറിന് വെല്ലുവിളി ഉയര്‍ത്തി.