രണ്ടാം ടെസ്റ്റ്: ന്യൂസിലന്‍ഡ് 260ന് പുറത്ത്

single-img
3 August 2012

വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് ബാറ്റിംഗ് തകര്‍ച്ച. കിവീസ് ഒന്നാം ഇന്നിംഗ്‌സില്‍ 260 റണ്‍സിന് പുറത്തായി. ഒന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍ മറുപടി ബാറ്റിംഗ് തുടങ്ങിയ വിന്‍ഡീസ് വിക്കറ്റ് നഷ്ടപ്പെടാതെ 11 റണ്‍സ് നേടിയിട്ടുണ്ട്. മാര്‍ട്ടിന്‍ ഗപ്റ്റില്‍ (71), റോസ് ടെയ്‌ലര്‍ (60) എന്നിവര്‍ മാത്രമാണ് കിവീസ് നിരയില്‍ തിളങ്ങിയത്. വിന്‍ഡീസിന് വേണ്ടി കീമര്‍ റോച്ച് നാല് വിക്കറ്റ് വീഴ്ത്തി.