ഈജിപ്തില്‍ പ്രതിരോധ മന്ത്രിയായി ടന്റാവി അധികാരമേറ്റെടുത്തു

single-img
3 August 2012

മുബാറക്കിന്റെ കാലത്ത് രണ്ടു ദശകത്തോളം പ്രതിരോധമന്ത്രിയായിരുന്ന ഫീല്‍ഡ് മാര്‍ഷല്‍ ഹൂസൈന്‍ ടന്റാവിയെ വീണ്ടും പ്രതിരോധമന്ത്രിയായി നിയമിച്ചതായി ഈജിപ്തിലെ പുതിയ പ്രധാനമന്ത്രി ഹിഷാം കാന്‍ഡില്‍ അറിയിച്ചു. പ്രസിഡന്റ് മുര്‍സിക്ക് സൈനിക ഭരണകൂടം അധികാരം കൈമാറിയെങ്കിലും സൈന്യത്തിന്റെ സ്വാധീനം തുടരുമെന്നാണു ഈ നിയമനം തെളിയിക്കുന്നത്. നിയമ മന്ത്രിയായി ജസ്റ്റീസ് അഹമ്മദ് മെക്കിയെ നിയമിച്ചു. മുന്‍ കാബിനറ്റിലെ വിദേശകാര്യമന്ത്രി മുഹമ്മദ് കമല്‍ അമര്‍, ധനമന്ത്രി മുംതസ് അല്‍ സയിദ് എന്നിവരും തുടരും.ഇടക്കാല പ്രധാനമന്ത്രിയായിരുന്ന ഗന്‍സൂരിയുടെ കാബിനറ്റില്‍ ജലസേചനമന്ത്രിയായിരുന്ന കാന്‍ഡിലിനെ മുര്‍സി കഴിഞ്ഞയാഴ്ചയാണ് പ്രധാനമന്ത്രിപദത്തിലേക്കു നിര്‍ദേശിച്ചത്.