മെഡല്‍ പ്രതീക്ഷകളുമായി സൈന സെമിയില്‍, കശ്യപ് പുറത്ത്

single-img
3 August 2012

ബാഡ്മിന്റണില്‍ മെഡല്‍ പ്രതീക്ഷയുമായി ഇന്ത്യയുടെ സൈന നെഹ്‌വാള്‍. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഡെന്മാര്‍ക്കിന്റെ ടിനെ ബൗവ്‌നിനെ ഉജ്വല പോരാട്ടത്തിനൊടുവില്‍ മറികടന്ന് സൈന സെമിയില്‍ കടന്നു. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സൈനയുടെ വിജയം. സ്‌കോര്‍: 21-15, 22-20. ഇന്നു നടക്കുന്ന സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം ചൈനയുടെ വാംഗ് യിഹാനാണ് സൈനയുടെ എതിരാളി.

അപ്രതീക്ഷിത വിജയവുമായി മുന്നേറിയ പാരുപള്ളി കശ്യപ് ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ താരം ലീ ചോംഗ് വീയോടു പരാജയപ്പെട്ടു. സ്‌കോര്‍: 19-21, 11-21. ടെന്നീസ് മിക്‌സഡ് ഡബിള്‍സില്‍ ലി യാന്‍ഡര്‍ പെയ്‌സ്-സാനിയ മിര്‍സ സഖ്യം ക്വാര്‍ട്ടറില്‍ കടന്നു. സെര്‍ ബിയയുടെ സിമോല്‍ജിക്- അന ഇവാനോവിച്ച് സഖ്യത്തെയാണ് ഇന്ത്യന്‍ ജോഡികള്‍ പരാജയ പ്പെടുത്തിയത്. ഷൂട്ടിംഗ് ഡബിള്‍ ട്രാപ്പില്‍ റോഞ്ജന്‍ സോധി, ബോക്‌സിംഗ് ജയ്ഭഗ്‌വാന്‍ എന്നിവര്‍ പുറത്തായി.