പി.സി. ജോര്‍ജിന് പ്രതാപന്റെ തുറന്ന കത്ത്

single-img
3 August 2012

പി.സി. ജോര്‍ജിന് ടി.എന്‍ പ്രതാപന്‍ എംഎല്‍എയുടെ തുറന്ന കത്ത്. പ്രതാപന്‍ സ്വന്തം സമുദായത്തിലെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന പി.സി. ജോര്‍ജിന്റെ വിമര്‍ശനം കഴിഞ്ഞ ദിവസം ഒരു വിഭാഗം കോണ്‍ഗ്രസ് എംഎല്‍എമാരുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് തുറന്ന കത്ത്. ജോര്‍ജിനെപ്പോലുള്ള കൊതിയന്‍മാരുടെ കണ്ണും കയ്യും പതിയുന്നിടത്ത് ഇടപെടുമെന്നും മണ്ണും മനുഷ്യനുമാണ് തന്റെ സമുദായമെന്നും പ്രതാപന്‍ കത്തില്‍ തുറന്നടിക്കുന്നു. പൊതുമുതല്‍ വെട്ടിപ്പിടിച്ച് വിറ്റഴിക്കാന്‍ അനുവദിക്കില്ല. തല്‍ക്കാലം നിങ്ങളുടെ കൂടെ നിന്ന് ആടുവാന്‍ ചിലരെ കിട്ടിയേക്കുമെന്നും എന്നാല്‍ എല്ലായ്‌പോഴും എല്ലാവരെയും കബളിപ്പിക്കാന്‍ കഴിയില്ലെന്നും കത്തില്‍ ടി.എന്‍ പ്രതാപന്‍ പറഞ്ഞു.