മുന്‍ മംഗോളിയന്‍ പ്രസിഡന്റിന് നാലു വര്‍ഷം തടവ്

single-img
3 August 2012

അഴിമതിക്കേസില്‍ മുന്‍ മംഗോളിയന്‍ പ്രസിഡന്റ് നമ്പാര്‍ എന്‍ക്ബത്യാറിന് കോടതി നാലു വര്‍ഷം തടവുശിക്ഷ വിധിച്ചു. ഏഴു വര്‍ഷം തടവാണ് വിധിച്ചതെങ്കിലും മൂന്നുവര്‍ഷം ഇളവു ചെയ്തു നല്കുകയായിരുന്നു. 18,660 ഡോളര്‍ മതിപ്പുവരുന്ന അദ്ദേഹത്തിന്റെ ആസ്തികള്‍ കണ്ടുകെട്ടാനും മൂന്നുദിവസത്തെ വിചാരണയ്ക്കുശേഷം കോടതി ഉത്തരവിട്ടു. കേസില്‍ മൂന്നു മുന്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും ഒരു ബിസിനസുകാരനും കുറ്റക്കാരാണെന്നു കോടതി കണെ്ടത്തി.