സര്‍ക്കാരിനെ മറിച്ചിടാന്‍ സമയമായെന്ന് കെജ്‌രിവാള്‍

single-img
3 August 2012

കേന്ദ്ര സര്‍ക്കാരിനെ മറിച്ചിടാന്‍ സമയമായെന്ന് അന്നാ ഹസാരെ സംഘാംഗം അരവിന്ദ് കെജ്‌രിവാള്‍. അഴിമതിക്കെതിരായ സമരത്തിന്റെ ആദ്യ ഘട്ടം മാത്രമാണ് ഇപ്പോള്‍ അവസാനിക്കുന്നതെന്നും പരിപൂര്‍ണ മാറ്റത്തിനായുള്ള രണ്ടാം ഘട്ട സമരം പാര്‍ലമെന്റിനകത്തും തെരുവുകളിലും ഉടന്‍ ആരംഭിക്കുമെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി. അന്നാ സംഘം രൂപീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് ഹൈക്കമാന്‍ഡ് ഉണ്ടാകില്ലെന്നും സ്ഥാനാര്‍ഥികളെ ജനങ്ങളാണ് തെരഞ്ഞെടുക്കുകയെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി. തങ്ങളുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് ലഭിക്കുന്ന എല്ലാ സംഭാവനകളും പാര്‍ട്ടിയുടെ എല്ലാ ചെലവുകളും പരസ്യപ്പെടുത്തുമെന്നും ഇതേ മാതൃക പിന്തുടരാന്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികളെയും വെല്ലുവിളിക്കുന്നുവെന്നും കെജ്‌രിവാള്‍ പറഞ്ഞു.