ഒളിമ്പിക്‌സ് ഹോക്കി: ജര്‍മനിക്കെതിരെ ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി

single-img
3 August 2012

ഒളിമ്പിക്‌സ് ഹോക്കിയിലെ നിര്‍ണായക മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മനിയോട് ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി. രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ജര്‍മനി ഇന്ത്യയെ കീഴടക്കിയത്. തോല്‍വിയോടെ ഇന്ത്യയുടെ സെമി സാധ്യതകള്‍ ഏതാണ്ട് അവസാനിച്ചു. പകുതി സമയത്ത് ജര്‍മനി ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് മുന്നിലായിരുന്നു.