എഫ്ആര്‍ബിഎല്‍ വാള്‍പാനല്‍ വിപണിയിലിറക്കി

single-img
3 August 2012

ഫാക്ട്-ആര്‍സിഎഫ് ബില്‍ഡിംഗ് പ്രൊഡക്ട്‌സ് ലിമിറ്റഡിന്റെ (എഫ്ആര്‍ബിഎല്‍) പുതിയ ഉത്പന്നമായ വാള്‍പാനല്‍ വിപണിയിലെത്തി. ഫാക്ടില്‍ ഉത്പാദിപ്പിക്കുന്ന ജിപ്‌സമാണ് വാള്‍പാനല്‍ നിര്‍മാണത്തിലെ പ്രധാന അസംസ്‌കൃതവസ്തു. കെട്ടിടത്തിന്റെ ഭിത്തിക്കും മേല്‍ക്കൂരയ്ക്കും എഫ്ആര്‍ബിഎലിന്റെ വാള്‍ പാനല്‍ ഉപയോഗിക്കാനാകും. കെട്ടിടനിര്‍മാണത്തില്‍ വാള്‍പാനല്‍ ഉപയോഗിക്കുമ്പോള്‍ സാധാരണ നിര്‍മാണരീതിയിലുള്ളതിനേക്കാള്‍ 25 ശതമാനം ചെലവു കുറയുമെന്ന് എഫ്ആര്‍ബിഎല്‍ അധികൃതര്‍ പറഞ്ഞു. 12 മീറ്റര്‍ വീതിയും മൂന്നു മീറ്റര്‍ ഉയരവുമുള്ള വാള്‍പാനലിനു 124 എംഎം ആണ് കനം. ഉപഭോക്താക്കളുടെ ആവശ്യപ്രകാരം ചെറുതാക്കി വാള്‍പാനല്‍ ലഭിക്കും. നിലവില്‍ ഫാക്ടില്‍ സംഭരിച്ചിട്ടുള്ള അമ്പതു ലക്ഷം ടണ്‍ ജിപ്‌സം വാള്‍പാനല്‍ നിര്‍മാണത്തിനു ഉപയോഗിക്കും.